കേരളം

കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ നേതാക്കളെ പൊലീസ് വിട്ടയച്ചു 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : അഭിമന്യു വധവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അടക്കം ആറുപേരെ പൊലീസ് വിട്ടയച്ചു. ഇവരെ വിട്ടയച്ചതായി കൊച്ചി സെന്‍ട്രല്‍ പൊലീസ് അറിയിച്ചു.

എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എംകെ മനോജ് കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്തലി, അബ്ദുള്‍ മജീദിന്റെ ഡ്രൈവര്‍ സക്കീര്‍, ഷൗക്കത്തലിയുടെ ഡ്രൈവര്‍ ഷഫീഖ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 

കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അഭിമന്യു വധക്കേസിലെ പ്രതികളെ സംരക്ഷിക്കുന്നത് എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് സംഘടനകളാണ് എന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത് എന്ന് പൊലീസ് സൂചിപ്പിച്ചു.

നേതാക്കളെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നേതാക്കളെ വിട്ട സാഹചര്യത്തിൽ ഹർത്താൽ നടത്തുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ