കേരളം

തെരുവുനായയുടെ കടിയേറ്റവര്‍ക്ക് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നല്‍കണം;  ഇല്ലെങ്കില്‍ ശിക്ഷ സര്‍ക്കാരിനെന്ന് സുപ്രിം കോടതി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സംസ്ഥാനത്ത് തെരുവുനായയുടെ കടിയേറ്റവര്‍ക്ക് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി. അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ശിക്ഷാനടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച ജസ്റ്റിസ് സിരിജഗന്റെ റിപ്പോര്‍ട്ട് നടപ്പിലാക്കി രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. 

247 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റതില്‍ 129 പേര്‍ക്ക് ഇനിയും നഷ്ടപരിഹാരം നല്‍കിയിട്ടില്ല. ഇതിനെയാണ് കോടതി വിമര്‍ശിച്ചത്.കേസ് അടുത്ത മാസം പത്തിന് വീണ്ടും പരിഗണിക്കും.

തെരുവുനായയുടെ കടിയേറ്റവര്‍ക്ക് മുഴുവന്‍ നഷ്ടപരിഹാരം നല്‍കാന്‍ സാധ്യമല്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ നേരത്തെ അറിയിച്ചത്. അതേസമയം തെരുവുനായയുടെ കടിയേറ്റ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയതായും സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചിരുന്നു.
സംസ്ഥാനത്തെ തെരുവുനായകളുടെ എണ്ണം കുറയ്ക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നാണ് ജസ്റ്റിസ് സിരിജഗന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. വന്ധ്യംകരണത്തിലൂടെ മാത്രം അടിയന്തര പരിഹാരം കാണാന്‍ കഴിയില്ലെന്നും കേരളത്തില്‍ ഏകദേശം മൂന്ന് ലക്ഷത്തോളം തെരുവ് നായ്ക്കളുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍