കേരളം

നെടുമ്പാശേരി വിമാനത്താവളത്തില്‍ വെള്ളം കയറിയെന്നത് വ്യാജ വാര്‍ത്ത: സിയാല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശക്തമായ മഴയെത്തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തില്‍ വെള്ളം കയറിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഫോട്ടോ സഹിതമായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് സിയാല്‍ പ്രതികരിച്ചു. വാര്‍ത്തയോടൊപ്പം പ്രചരിക്കുന്ന ചിത്രം വേറേതോ വിമാനത്താവളത്തിന്റേതാണെന്നും സിയാല്‍ അധികൃതര്‍ അറിയിച്ചു.

വിമാനത്താവളത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ വെള്ളം കയറിയെന്ന തരത്തിലാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി വാര്‍ത്തയും ചിത്രവും പ്രചരിക്കുന്നത്. വിമാന സര്‍വ്വീസുകള്‍ റദ്ദ് ചെയ്‌തെന്നും പ്രചരണമുണ്ട്. എന്നാല്‍ ഇവയൊക്കെ തെറ്റായ വിവരമാണെന്ന് സിയാല്‍ വ്യക്തമാക്കി. 

കഴിഞ്ഞ ദിവസങ്ങളിലെ മഴ മൂലം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തില്‍ യാതൊരു തടസവും നേരിട്ടിട്ടില്ല. ഒരു വിമാനസര്‍വ്വീസ് പോലും മഴയെത്തുടര്‍ന്ന് തടസപ്പെട്ടിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ