കേരളം

നേഴ്സ് ലിനിയുടെ ഭർത്താവിന് സർക്കാർ ജോലി 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട‌് : നിപാ രോഗികളെ പരിചരിക്കുന്നതിനിടെ വൈറസ‌് ബാധയേറ്റ‌് മരിച്ച നേഴ‌്സ‌് ലിനിയുടെ ഭർത്താവ‌് സജീഷിന‌് ആരോഗ്യ വകുപ്പിൽ ക്ലാർക്കായി നിയമനം. ആരോഗ്യ വകുപ്പ‌് ഡയറക്ടറുടെ ഉത്തരവ‌് തിങ്കളാഴ‌്ച പുറത്തിറങ്ങി.  കോഴിക്കോട്ട‌് ഒഴിവുള്ള തസ‌്തിക കണ്ടെത്തി അടുത്ത ദിവസം തന്നെ ഡിഎംഒ നിയമന ഉത്തരവ‌് കൈമാറും.

മെയ‌് 20ന‌്  കോഴിക്കോട‌് മെഡിക്കൽ കോളേജ‌് ആശുപത്രിയിലാണ‌് ലിനി മരിച്ചത‌്. സജീഷ‌് അപ്പോൾ ഗൾഫിലായിരുന്നു. മെയ‌് 23ന‌് ചേർന്ന മന്ത്രിസഭാ യോഗമാണ‌് സജീഷിന്റെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച‌് സർക്കാർ ജോലി നൽകാൻ തീരുമാനിച്ചത‌്. ഇവരുടെ രണ്ട‌ു മക്കൾക്ക‌് 10 ലക്ഷം രൂപ വീതം നൽകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത