കേരളം

കെഎസ്ആര്‍ടിസി ബസ്സ് ഓട്ടോയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: തിരുവണ്ണൂര്‍ കുറ്റിയില്‍പടി മാനാരി ജങ്ഷന് സമീപം കെ.എസ്.ആര്‍.ടി.സി ബസ് ഓട്ടോയിലും സ്‌കൂട്ടറിലും ഇടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോ െ്രെഡവര്‍ മാനാരിപ്പാടം കോലാശ്ശേരി പരേതനായ രാമചന്ദ്രന്റെ മകന്‍ ധനേഷ് (43) ആണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന മാനാരി സ്വദേശികളായ രാജന്‍, ഷൈജു എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പെട്ട ബൈക്കിലുണ്ടായിരുന്ന ദമ്പതികള്‍ നിസാര പരിക്കുളോടെ രക്ഷപ്പെട്ടു.

ചൊവാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. പാലക്കാട് നിന്ന് തൊട്ടില്‍പ്പാലം ഭാഗത്തേക്ക് പോവുകയായിരുന്നു കെ.എസ്.ആര്‍.ടി.സി ബസ്. ഓട്ടോറിക്ഷ പെട്ടെന്ന് 'യു' ടേണ്‍ എടുത്തതാണ് അപകടത്തിനിടയാക്കിയതെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ഇതെത്തുടര്‍ന്ന് നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ബസ് ഓട്ടോയിലും പിന്നീട് സ്‌കൂട്ടറിലും ഇടിച്ചു. ഇടറോഡില്‍ നിന്ന് പ്രധാന നിരത്തിലേക്ക് കയറിയതായിരുന്നു സ്‌കൂട്ടര്‍.മരിച്ച ധനേഷിന്റെ അമ്മ: രാജലക്ഷ്മി, ഭാര്യ: ഷബീന. സഹോദരങ്ങള്‍: രാജേഷ്, അനീഷ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

12 മണിക്കൂര്‍ പിന്നിട്ടു; റെയ്‌സിക്കായി തിരച്ചില്‍ ഊര്‍ജിതം: അപകട സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

രാജസ്ഥാന്റെ സ്വപ്‌നം മഴയില്‍ ഒലിച്ചു; ഐപിഎല്‍ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു

അതിതീവ്ര മഴ, കാറ്റ്: ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍