കേരളം

രാമായണ മാസാചരണം : അനുകൂലിച്ച് ശശി തരൂര്‍ ; വേണ്ടെന്ന് വെച്ചത് കോണ്‍ഗ്രസില്‍ രണ്ടഭിപ്രായം ഉള്ളതിനാല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കോണ്‍ഗ്രസിന്റെ രാമായണ മാസാചരണത്തെ അനുകൂലിച്ച് ശശി തരൂര്‍ എംപി. രാമായണ മാസം ആചരിക്കുന്നതില്‍ തെറ്റില്ല. പാര്‍ട്ടിയില്‍ രണ്ടഭിപ്രായമുള്ളതിനാലാണ് രാമായണ മാസാചരണം വേണ്ടെന്ന് വെച്ചത്. ബിജെപിയുടെ വര്‍ഗീയതയെ എങ്ങനെ ചെറുക്കാമെന്നാണ് പാര്‍ട്ടി ആലോചിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. 

നേരത്തെ സിപിഎമ്മിന് പിന്നാലെ കോണ്‍ഗ്രസും രാമായണ മാസാചരണ പരിപാടി നടത്താന്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തെ എതിര്‍ത്ത് കെ മുരളീധരന്‍, വി എം സുധീരന്‍ തുടങ്ങിയവര്‍ രംഗത്തെത്തുകയായിരുന്നു. രാമായണ മാസാചരണത്തില്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്ന് ഇത് വേണ്ടെന്ന് വെക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം