കേരളം

ലോറി സമരം: 20 മുതൽ സംസ്ഥാനത്ത് ചരക്കുനീക്കം നിലക്കും

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്​: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്​​ ലോറി ഉടമകൾ നടത്തുന്ന സമരത്തിൽ സംസ്ഥാനത്ത് ചരക്കുനീക്കം നിലക്കും. ഒാൾ ഇന്ത്യ മോട്ടോർ  ട്രാൻസ്​പോർട്ട്​ കോൺഗ്രസിന്റെ (എ.​െഎ.എം.ടി.സി) ആഭിമുഖ്യത്തിൽ ലോറി ഉടമകൾ അഖിലേന്ത്യ തലത്തിൽ പ്രഖ്യാപിച്ച അനിശ്ചിതകാല ചരക്ക്​ ലോറി സമരത്തിന്​ പിന്തുണ പ്രഖ്യാപിച്ച്​​ സംസ്​ഥാനത്ത്​ ജൂലൈ 20 മുതൽ ചരക്ക്​ വാഹനങ്ങൾ സർവീസ്​ നിർത്തുമെന്ന്​ സ്​റ്റേറ്റ്​ ലോറി ഒാണേഴ്​സ്​ ഫെഡറേഷൻ സംസ്​ഥാന ജനറൽ സെക്രട്ടറി എം. നന്ദകുമാർ അറിയിച്ചു.  

ഇന്ധന ടാങ്കറുകൾ, ഗ്യാസ്​ ടാങ്കറുകൾ, ഒാക്​സിൻ വാഹനങ്ങൾ, തപാൽവാഹനങ്ങൾ തുടങ്ങിയവയെ സമരത്തിന്റെ ആദ്യഘട്ടത്തിൽ ഒഴിവാക്കി. അന്തർസംസ്​ഥാന ചരക്ക്​ കടത്തിൽ ഏർപ്പെട്ടിരിക്കുന്ന ചരക്ക്​ വാഹനങ്ങൾ ജൂലൈ 18 മുതൽ തന്നെ കേരളത്തിൽനിന്ന്​ മറ്റ്​ സംസ്​ഥാനങ്ങളിലേക്ക്​ ചരക്ക്​ കയറ്റുന്നത്​ നിർത്തിവെക്കും. ഏകദേശം മൂന്ന്​ ലക്ഷത്തോളം ചരക്ക്​ വാഹനങ്ങൾ ജൂലൈ 20ന്​ സംസ്​ഥാനത്ത്​ സർവീസ് നിർത്തിവെക്കുമെന്നും എം. നന്ദകുമാർ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത