കേരളം

അഭിമന്യു വധക്കേസില്‍ പ്രധാനപ്രതി മുഹമ്മദ്‌  പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അഭിമന്യു വധക്കേസിലെ പ്രധാനപ്രതി മുഹമ്മദിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥിയായ മുഹമ്മദാണ് പിടിയിലായത്.  അറബിക് ഹിസ്റ്ററി വിഭാഗം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഇയാള്‍.സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന മറ്റ് നാലുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുലര്‍ച്ചെ കര്‍ണാടക അതിര്‍ത്തിയില്‍ നിന്ന് പിടികൂടിയ പ്രതിയെ ഉച്ചയോടെ കൊച്ചിയിലെത്തിക്കും.കൊല നടന്ന ദിവസം അഭിമന്യുവിന്റെ ഫോണിലേക്ക് ഏറ്റവുമധികം തവണ വിളിച്ചതും മുഹമ്മദായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

അഭിമന്യുവിനെ കുത്തിയ സംഘത്തില്‍ മുഹമ്മദ് എന്നു പേരുള്ള രണ്ടുപേരുണ്ട് എന്നായിരുന്നു പൊലീസിന്റെ അനുമാനം. മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥി കൂടിയായ മുഹമ്മദ് സംഭവത്തിന് ശേഷം ഒളിവിലായിരുന്നു. അഭിമന്യുവിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദാണ് എന്നാണ് പൊലീസിന്റെ നിഗമനം.

സംഘര്‍ഷം ഉണ്ടായ സമയത്ത് പുറത്ത് നിന്നുള്ള അക്രമിസംഘത്തെ
കോളെജിലേക്ക് വിളിച്ചുവരുത്തിയത് മുഹമ്മദാണ്. ക്യാമ്പസ് ഫ്രണ്ടിന്റെ ആലപ്പുഴ ജില്ലാ പ്രസിഡന്റ് കൂടിയാണ് ഇയാള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'