കേരളം

കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങള്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്യും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. എളമരം കരീം(സിപിഎം), ബിനോയ് വിശ്വം(സിപിഐ), ജോസ് കെ.മാണി(കേരളാ കോണ്‍ഗ്രസ് ) എന്നിവരാണ് കേരളത്തില്‍ നിന്ന് ഒഴിവ് വന്ന സീറ്റുകളില്‍ തെരഞ്ഞെടുക്കപ്പെട്ടത്. ജോസ് കെ. മാണി 16ാം ലോക്‌സഭയില്‍ അംഗമായിരിക്കെയാണ് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത് . കാലാവധി തീരുന്നതിന് മുന്‍പ് ലോക്‌സഭയിലെ ഒരംഗം രാജ്യസഭയിലേക്ക് മാറുന്നത് അപൂര്‍വ്വമാണ്. കോണ്‍ഗ്രസിന് അവകാശപ്പെട്ട സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയത് വിവാദമായിരുന്നു.

മുന്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ.കുര്യന്‍(കോണ്‍ഗ്രസ്), ജോയ് എബ്രഹാം(കേരളാ കോണ്‍ഗ്രസ്), സി.പി.നാരായണന്‍(സിപിഎം) എന്നിവര്‍ വിരമിച്ച ഒഴിവിലാണ് മൂന്നുപേരും തിരഞ്ഞെടുക്കപ്പെട്ടത്. കേരളത്തില്‍ നിന്നുള്ള മൂന്നുപേര്‍ക്കൊപ്പം രാജ്യസഭയിലേക്ക് നോമിനേറ്റു ചെയ്യപ്പെട്ട നാല് അംഗങ്ങളുടെ സത്യപ്രതിജ്ഞയും ഇന്നുണ്ടായേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു