കേരളം

തുടരെയുള്ള ന്യൂനമര്‍ദങ്ങള്‍: മധ്യ-വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരും

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്ന പശ്ചാത്തലത്തില്‍ മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ ഗവേഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എന്നാല്‍ തെക്കന്‍ കേരളത്തില്‍ മഴയുടെ ശക്തി കുറയും. മധ്യപ്രദേശിന് മീതേയുള്ള  ന്യൂനമര്‍ദ ഫലമായി  ഉത്തരേന്ത്യ മുഴുവന്‍ കനത്ത മഴ ലഭിച്ചുകൊണ്ടിരിക്കയാണ്. ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്ന മേഘങ്ങള്‍ തെക്കു നിന്നു വടക്കോട്ടു പോകുന്ന വഴി കേരളത്തിനു മീതേ പെയ്തിറങ്ങുന്നു. പശ്ചിമഘട്ട മലനിരകളില്‍ തട്ടി ഘനീഭവിച്ചാണ് മേഘങ്ങള്‍ പെയ്തിറങ്ങുന്നത്. 

ഈ ന്യൂനമര്‍ദം പെയ്തു തീരുന്നതിനു പിന്നാലെയാണ് ഒഡീഷയ്ക്കു താഴെ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടുന്നത്. ഇതു ഉത്തരേന്ത്യയിലെ പ്രളയ സ്ഥിതി സങ്കീര്‍ണമാക്കും. മേഘസ്‌ഫോടന സമാനമായ മഴ ഹിമാലയത്തിനു താഴെയുള്ള സംസ്ഥാനങ്ങളില്‍ ലഭിച്ചേക്കാമെന്ന മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് നല്‍കുന്നു. ഓഗസ്റ്റ് ആദ്യവാരവും തുടര്‍ന്യൂനമര്‍ദങ്ങള്‍ക്കു സാധ്യതയുണ്ടെന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി