കേരളം

'പ്രളയ സമയത്ത് താന്‍ ഇന്ത്യയില്‍ പോലും ഉണ്ടായിരുന്നില്ല' ; എംഎല്‍എ എത്തിയതുകൊണ്ട് ജനങ്ങള്‍ക്ക് പ്രത്യേക കാര്യമില്ലെന്ന് തോമസ് ചാണ്ടി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : കാലവര്‍ഷത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന കുട്ടനാട്ടിലേക്ക് സ്ഥലം എംഎല്‍എയോ, സംസ്ഥാന മന്ത്രിമാരോ തിരിഞ്ഞുനോക്കിയില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിന് മറുപടിയുമായി കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി. മന്ത്രിമാര്‍ ദുരിതസ്ഥലം സന്ദര്‍ശിക്കുന്നതില്ല കാര്യം. എംഎല്‍എ എത്തിയതുകൊണ്ട് ജനങ്ങള്‍ക്ക് പ്രത്യേക കാര്യമില്ല. പ്രളയ സമയത്ത് താന്‍ ഇന്ത്യയില്‍ പോലും ഉണ്ടായിരുന്നില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു. 

ദുരിതാശ്വാസ പ്രവര്‍ത്തനം മികച്ച രീതിയില്‍ പുരോഗമിക്കുന്നുണ്ട്. താന്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല. ശാരീരിക അവഷത കൊണ്ടാണ് നേരിട്ട് ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാതിരുന്നത്. തന്റെ  മൂന്നു ബോട്ടുകളും 30 ഓളം ജീവനക്കാരും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് വിട്ടുനല്‍കിയതായും തോമസ് ചാണ്ടി പറഞ്ഞു. സഹായങ്ങള്‍ കൃത്യമായി എത്തിച്ചിട്ടുണ്ട്. സഹായങ്ങള്‍ എത്തിച്ചില്ലെന്ന വിമര്‍ശനത്തില്‍ കഴമ്പില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.

സ്വന്തം മണ്ഡലത്തിലെ ദുരിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പോലും കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിക്ക് കഴിഞ്ഞില്ലെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചത്. സ്വന്തം വീടുള്‍പ്പെടുന്ന സ്ഥലമായിട്ടും തോമസ് ചാണ്ടി തിരിഞ്ഞുനോക്കിയില്ല. ആലപ്പുഴയില്‍ നിന്ന് മൂന്ന് മന്ത്രിമാരും ജനപ്രതിനിധികളും ഉണ്ടായിട്ടും കുട്ടനാടിലെ ദുരിതബാധിത പ്രദേശങ്ങള്‍ ആരും സന്ദര്‍ശിച്ചില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണ്. അധികൃതര്‍ തിരിഞ്ഞുപോലും നോക്കുന്നില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ