കേരളം

'മാതൃഭൂമിക്ക് 'മീശ' വേണ്ടെങ്കില്‍ അതേറ്റെടുക്കാന്‍ ആയിരം പ്രസാധകര്‍ വേറെ വരും' ; ഹരീഷിന് പിന്തുണയുമായി ആഷിഖ് അബു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി :  ഹിന്ദു മതമൗലിക വാദികളുടെ ഭീഷണിയെ തുടര്‍ന്ന് മീശ നോവല്‍ എഴുത്തുകാരന് പിന്‍വലിക്കേണ്ടി വന്നതിനെതിരെ സിനിമാ സംവിധായകന്‍ ആഷിഖ് അബു രംഗത്ത്.  മാതൃഭൂമിക്ക് 'മീശ' വേണ്ടെങ്കില്‍ അതേറ്റെടുക്കാന്‍ ആയിരം പ്രസാധകര്‍ വേറെ വരും. നല്ല പ്രതിഭയുള്ള, നല്ല നട്ടെല്ലുള്ള മനുഷ്യനാണ് എസ് ഹരീഷ്. അയാള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതിരോധിക്കേണ്ട പ്രസാധകര്‍ പിന്‍വലിഞ്ഞു. അത് മാത്രമാണ് നടന്നത്. ആഷിഖ് അബു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

നല്ല പ്രതിഭയുള്ള, നല്ല നട്ടെല്ലുള്ള മനുഷ്യനാണ് എസ് ഹരീഷ്. അയാള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതിരോധിക്കേണ്ട പ്രസാധകര്‍ പിന്‍വലിഞ്ഞു. അത് മാത്രമാണ് നടന്നത്. മാതൃഭൂമിക്ക് 'മീശ' വേണ്ടെങ്കില്‍ അതേറ്റെടുക്കാന്‍ ആയിരം പ്രസാധകര്‍ വേറെ വരും. 
ഹരീഷിനോട് ആവര്‍ത്തിച്ചുള്ള ഐക്യദാര്‍ഢ്യം! 
#meesha

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ