കേരളം

അവധി അന്വേഷിച്ച് വിളിച്ചോളു; പക്ഷേ വിളിക്കുമ്പോൾ അൽപ്പമൊന്നു ശ്രദ്ധിക്കൂ എന്ന് കലക്ടർ 

സമകാലിക മലയാളം ഡെസ്ക്

ഴക്കെടുതിയിൽ കേരളത്തിന്റെ പല ഭാ​ഗത്തും ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്. ഇപ്പോഴും അതിന്റെ ദുരിതം അവസാനിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച മുഴുവൻ മഴയെ തുടർന്നുണ്ടായ ദുരിതത്തിൽ കേരളം കഷ്ടപ്പെട്ടപ്പോൾ അവധിയുണ്ടോ എന്നാണ് ഭൂരിപക്ഷം പേർക്കും അറിയേണ്ടിയിരുന്നത്. ഇതിനായി കലക്ടർമാരുടെ ഫെയ്സ്ബുക്ക് അക്കൗണ്ടുകളും ടെലിഫോണുകളുമാണ് അധികം പേരും ആശ്രയിച്ചത്. 
എന്നാൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളിലേർപ്പെടുന്ന കലക്ടർമാർക്ക് ഇൗ വിളികൾ ശരിക്കും അലോസരമായി. ഇടതടവില്ലാതെ അവധി അന്വേഷിച്ചുള്ള വിളി വന്നപ്പോൾ തൃശൂർ കലക്ടർ ടി.വി.അനുപമ ഒരു ഫെയ്സ്ബുക്ക് കുറിപ്പിട്ടു. 

സമീപ ദിവസങ്ങളില്‍ മഴ കാരണം അവധി ആവശ്യപ്പെട്ട് നിരവധി പേരാണ് വിളിക്കുന്നതെന്ന് ടി.വി.അനുപമ പറയുന്നു. അവധി പ്രഖ്യാപിക്കുന്നതിന് നിബന്ധനങ്ങളുണ്ടെന്നും അത് ഒത്തു വരുമ്പോള്‍ അവധി പ്രഖ്യാപിക്കുമെന്നും അവർ പറയുന്നു. എല്ലാവരുടെയും സുരക്ഷ ഉറപ്പു വരുത്താനാണ് ശ്രമിക്കുന്നത്. ഒരുപാട് ഫോണ്‍ കോളുകള്‍ വരുമ്പോള്‍ നമ്പര്‍ തിരക്കിലാകുന്നതു കാരണം അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് ഫോണ്‍ കണക്ട് ആകുന്നില്ല. മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരുടേയും കാണാതാകുന്നവരുടേയും വിവരം അറിയാനാകുന്നില്ല. ഇനി അവധി തേടി വിളിക്കുമ്പോള്‍ അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് തടസമാകുന്നില്ലെന്ന് ഉറപ്പുവരുത്താനും അനുപമ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അഭ്യര്‍ത്ഥിക്കുന്നു.

പോസ്റ്റിന്റെ പൂർണരൂപം

അവധി പ്രഖ്യാപിക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. അതു ഒത്തു വരുമ്പോള്‍ അവധി പ്രഖ്യാപിക്കും. ഞങ്ങളെ വിശ്വസിക്കുക. ആരെയും അപകടത്തിലാക്കുന്നതിന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഒരുപാട് ഫോണ്‍കോളുകള്‍ വരുമ്പോള്‍ നമ്പര്‍ തിരക്കിലാകുന്നു. അതു കാരണം അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് ഫോണ്‍ കണക്ട് ആകുന്നില്ല. മഴക്കെടുതിയില്‍ ജലാശയത്തിലും മറ്റും കാണാതായി പോകുന്നവരുടെ കാര്യം അറിയുന്നത് വൈകാൻ ഇടയാകുന്നു. ജീവിതത്തിനും മരണത്തിനും 30 സെക്കന്‍ഡ് പോലും ഇത്തരം അവസരങ്ങളില്‍ നിര്‍ണായകമാണ്. ഒരു ബുദ്ധിമുട്ട് നേരിടുമ്പോള്‍ ഞങ്ങളെ വിളിക്കുന്നതിനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്. ഈ സ്വാതന്ത്ര്യത്തിന്റെ കൂടെ ഉത്തരവാദിത്വവുമുണ്ട്. ഇനി അവധി തേടി വിളിക്കുമ്പോള്‍ അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് തടസമാകുന്നില്ലെന്ന് ഉറപ്പുവരുത്തുക. അങ്ങനെ ഈ മഴക്കാലം സുരക്ഷിതമാവട്ടെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

ഇടിവള കൊണ്ട് മുഖത്തിടിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ജീവനക്കാരിക്ക് രോഗിയുടെ മര്‍ദനം, അറസ്റ്റ്

വെന്തുരുകി രാജ്യം; താപനില 45 ഡിഗ്രി സെല്‍ഷ്യസിനും മുകളിലേക്ക്; നാലു സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്

ലണ്ടനില്‍ വീടിനുള്ളിലേക്ക് വാഹനം ഇടിച്ചുകയറ്റി;നിരവധി പേരെ വാളുകൊണ്ട് വെട്ടി; അക്രമി അറസ്റ്റില്‍

വേനലാണ്.., വെള്ളം കുടിക്കുമ്പോഴും ശ്രദ്ധ വേണം; ഈ ദുശ്ശീലം നിങ്ങളുടെ ആരോഗ്യം മോശമാക്കും