കേരളം

കുട്ടനാട്ടില്‍ വള്ളം മറിഞ്ഞ് കാണാതായവരെ കണ്ടെത്താനായില്ല; തെരച്ചില്‍ തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കടുത്തുരുത്തിക്ക് സമീപം മുണ്ടാറിലെ വെള്ളപ്പൊക്ക കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തി മടങ്ങവെ വള്ളംമറിഞ്ഞ് അപകടത്തില്‍പ്പെട്ട മാധ്യമസംഘത്തിലെ രണ്ടുപേര്‍ക്കായുള്ള തെരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിക്കും. മാതൃഭൂമി പ്രാദേശിക ലേഖകനായ സജി മെഗാസ്, ചാനല്‍ ഡ്രൈവര്‍ തിരുവല്ല സ്വദേശി ബിബിന്‍ എന്നിവരെയാണ് കാണാതയത്. 

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്ന വള്ളം അപകടത്തില്‍പ്പെട്ടത്. മുണ്ടാര്‍ പാറമേല്‍ കോളനിക്ക് സമീപം കരിയാറിലെ മനയ്ക്കച്ചിറ ഒമ്പതാം നമ്പറിലാണ് വള്ളം മറിഞ്ഞത്. കാണാതയവര്‍ക്ക് വേണ്ടി രാത്രിവരെ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വള്ളത്തിലുണ്ടായിരുന്ന മറ്റു നാലുപേരെ നാട്ടുകാര്‍ രക്ഷപ്പൈടുത്തിയിരുന്നു. 

റിപ്പോര്‍ട്ട് തയ്യാറാക്കാനായി ദൃശ്യങ്ങള്‍ പകര്‍ത്തി രണ്ടു കിലോമീറ്റര്‍ അകലെയുള്ള എഴുമാന്തുരുത്ത് കൊല്ലംകരി ഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിലേക്ക് തിരികെവരുമ്പോഴാണ് വള്ളം തലകീഴായി മറിഞ്ഞത്. 

രക്ഷാപ്രവര്‍ത്തന ചിത്രങ്ങള്‍: ശ്രീരാജ് കെ.വി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍