കേരളം

ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി തര്‍ക്കം; സ്‌കറിയ തോമസ്-ബാലകൃഷണപിള്ള ലയന നീക്കം പാളി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആര്‍ ബാകലകൃഷണപിള്ളയുടെയും സ്‌കറിയ തോമസിന്റെയും കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ തമ്മില്‍ ലയിച്ച് ഒറ്റ പാര്‍ട്ടിയാകാനുള്ള ലയന പ്രഖ്യാപന വാര്‍ത്താ സമ്മേളനം മാറ്റി. ഒന്നുകൂടി ആലോചിക്കാനുണ്ടെന്ന് സ്‌കറിയ തോമസ് ബാലകൃഷണപിള്ളയെ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് ലയനം അറിയിച്ചുകൊണ്ട് പത്രസമ്മേളനം നടത്താനായിരുന്നു തീരുമാനം. 

എല്‍ഡിഎഫ് മുന്നണി വിപുലീകരണത്തിന്റെ ഭാഗമായാണ് സ്‌കറിയ തോമസിന്റെയും ബാലകൃഷ്ണപിള്ളയുടെയും പാര്‍ട്ടികള്‍ ലയിച്ച് ഒറ്റപാര്‍ട്ടിയാകാനുള്ള തീരുമാനമുണ്ടായത്. സിപിഎമ്മാണ് ഇതിന് മുന്‍കൈയെടുത്തത്. 

സ്‌കറിയ തോമസിന്റെ  കേരള കോണ്‍ഗ്രസ് എല്‍ഡിഎഫ് ഘടകക്ഷിയാണ്. ബാലകൃഷണപിള്ളയുടെ കേരള കോണ്‍ഗ്രസ് പുറത്തുനിന്നാണ് മുന്നണിയെ പിന്തുണയ്ക്കുന്നത്. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ്  ലയന നീക്കം പാളിയത് എന്നറിയുന്നു. ചെയര്‍മാന്‍ സ്ഥാനംം സ്‌കറിയ തോമസ് ആവശ്യപ്പെട്ടുവെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍