കേരളം

ലയന നീക്കം പാളി: ചെയര്‍മാനാക്കണമെന്ന് സ്‌കറിയ; മുന്നണിയിലെടുക്കണമെന്ന് ബാലകൃഷണപിള്ളയുടെ കത്ത്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സ്‌കറിയ തോമസിന്റെയും ബാലകൃഷണപിള്ളയുടെയും കേരള കോണ്‍ഗ്രസുകള്‍ തമ്മില്‍ ലയിച്ച് ഒറ്റ പാര്‍ട്ടിയാകാനുള്ള നീക്കം പാളുന്നു. കേരള കോണ്‍ഗ്രസ് (ബി)നെ എല്‍ഡിഎഫിലെടുക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ചെയര്‍മാന്‍ ആര്‍.ബാലകൃഷണപിള്ള സിപിഎം,സിപിഐ നേതൃത്വങ്ങള്‍ക്ക് കത്ത് നല്‍കി. നിലവില്‍ എല്‍ഡിഎഫിന് പുറത്തുനിന്ന് പിന്തുണയ്ക്കുകയാണ് ബാലകൃഷണപിള്ളയുടെ പാര്‍ട്ടി. 

എല്‍ഡിഎഫ് സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗവും ബാലകൃഷണപിള്ളയുടെ പാര്‍ട്ടിയും ലയിച്ച് ഒറ്റ പാര്‍ട്ടിയായി മുന്നണിയില്‍ പ്രവേശിക്കാനായിരുന്നു ചര്‍ച്ചകള്‍ നടന്നിരുന്നത്. ഇതിന്റെ ഭാഗമായി ഇരുനേതാക്കളും സംയുക്തമായി ഇന്ന് മാധ്യമങ്ങളെ കണ്ട് ലയനപ്രഖ്യാപനം നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പുതിയ പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി തര്‍ക്കമുണ്ടായി. ചെയര്‍മാന്‍ സ്ഥാനം തങ്ങള്‍ക്ക് വേണമെന്ന സ്‌കറിയ തോമസിന്റെ ആവശ്യം ബാലകൃഷണപിള്ള അംഗീകരിച്ചില്ല എന്നാണ് വിവരം. മുന്നണി വിപുലീകരിച്ച് ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പായി ശക്തി വര്‍ധിപ്പിക്കാനുള്ള സിപിഎമ്മിന്റെ തീരുമാനത്തെത്തുടര്‍ന്നായിരുന്നു ലയന നീക്കങ്ങള്‍ ആരംഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി