കേരളം

അഭിമന്യു വധം: കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത ഒരാള്‍ കൂടി പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരാള്‍ കൂടി പൊലീസ് പിടിയിലായി. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത സനീഷാണ് കൊച്ചിയില്‍നിന്നു പിടിയിലായത്. 

കൊച്ചി സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത സനീഷിനെ ചോദ്യം ചെയ്തുവരികയാണ്. രാത്രി മഹാരാജാസ് കോളജില്‍ എത്തി അഭിന്യുവിനെ കൊലപ്പെടുത്തിയ സംഘത്തില്‍ സനീഷ് ഉണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. 

അഭിമന്യു വധക്കേസിലെ പ്രധാനപ്രതി മുഹമ്മദിനെ കഴിഞ്ഞയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മഹാരാജാസ് കോളജ് അറബിക് ഹിസ്റ്ററി വിഭാഗം മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് മുഹമ്മദ്. കര്‍ണാടക അതിര്‍ത്തിയില്‍ നിന്നാണ് മുഹമ്മദിനെ പിടികൂടിയത്. കൊല നടന്ന ദിവസം അഭിമന്യുവിന്റെ ഫോണിലേക്ക് ഏറ്റവുമധികം തവണ വിളിച്ചതും മുഹമ്മദായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

അഭിമന്യു വധം ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിന് നേതൃത്വം നല്‍കിയത് മുഹമ്മദ് ആണെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തിനു ശേഷം ഇയാള്‍ ഗോവയിലേക്കു കടക്കുകയായിരുന്നു. 

ഈ മാസം രണ്ടാം തീയതി പുലര്‍ച്ചെ 12.15ന് മഹാരാജാസ് കോളജിന്റെ പിന്നിലുള്ള ഗേറ്റിന് സമീപത്തെ ചുവര് എഴുന്നതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെയാണ് അഭിമന്യുവിനെ കുത്തിക്കൊന്നത്. വിദ്യാര്‍ഥികള്‍ തമ്മിലുള്ള വാക്കുതര്‍ക്കം അവസാനിപ്പിച്ച് മുഹമ്മദിന്റെ നേതൃത്വത്തിലുള്ളവര്‍ മടങ്ങിയെങ്കിലും പിന്നീട് രാത്രിയില്‍ പത്തിലേറെ ഇരുചക്രവാഹനങ്ങളിലെത്തിയ അക്രമികള്‍ അഭിമന്യുവിനെ അടിച്ചുവീഴ്ത്തിയ ശേഷം കുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അര്‍ജുനും കുത്തേറ്റു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

എന്താണ് ടിടിഎസ്? കോവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുന്നതെങ്ങനെ?

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍