കേരളം

'നീതി കിട്ടി, ഇനി ഒരു മക്കളെയും പൊലീസുകാര്‍ പിടിച്ചുകൊണ്ടുപോയി പച്ചയ്ക്കു തിന്നാതിരിക്കട്ടെ'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മകനെ കൊലപ്പെടുത്തിയ പൊലീസുകാര്‍ക്ക് വധശിക്ഷ വിധിച്ചതിലൂടെ തനിക്കു നീതി കിട്ടിയെന്നു തന്നെയാണ് കരുതുന്നതെന്ന് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ. തന്റെ കണ്ണീര് ഒരുകാലത്തും തോരില്ല. എന്നാല്‍ ഇനി ഒരു മക്കളെയും പൊലീസുകാര്‍ ഇതുപോലെ പിടിച്ചുകൊണ്ടുപോയി പച്ചയ്ക്കു തിന്നാന്‍ ഇടയാക്കരുതെന്ന് പ്രഭാവതിയമ്മ പറഞ്ഞു. 

കുറ്റക്കാര്‍ക്കു പരമാവധി ശിക്ഷ കിട്ടുമെന്നു തന്നെ പ്രതീക്ഷിച്ചിരുന്നു. ഇതുവരെ ഇത്തരമൊരു വിധി ഉണ്ടായിട്ടില്ല. ഇതൊരു പുതിയ കേരളമാണെന്നും ഇനി പൊലീസുകാര്‍ ഇതുപോലെ ആളെ പിടിച്ചുകൊണ്ടുപോയി കൊല്ലരുതെന്നും പ്രഭാവതി അമ്മ പറഞ്ഞു. തന്റെ പ്രാര്‍ഥന ദൈവം കേട്ടെന്ന് അവര്‍ പറഞ്ഞു.

ഈ പൊലീസുകാര്‍ എവിടെ പോയാലും ശിക്ഷയില്‍ ഇളവു കിട്ടില്ല. കേസിനെ കഴിയുംവിധമെല്ലാം തടസപ്പെടുത്താന്‍ അവര്‍ നോക്കിയതാണ്. ഇനി ശിക്ഷയില്‍ മാറ്റമുണ്ടാവുമെന്നു കരുതുന്നില്ല. ഇക്കാലമത്രയും കൂടെനിന്ന എല്ലാവര്‍ക്കും നന്ദി പറയുന്നതായും പ്രഭാവതിയമ്മ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത