കേരളം

അവളെ ഞങ്ങള്‍ക്കറിയാം, ഇതെല്ലാം അവളുടെ ജീവിതത്തില്‍ എത്രമാത്രം ബാധിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ?; ഹനാന്റെ സഹപാഠികള്‍ ചോദിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ഠനത്തിന് ശേഷം കോളജ് യൂണിഫോമിലെത്തി മീന്‍ വിറ്റ് ഉപജീവന മാര്‍ഗം കണ്ടെത്തുന്ന വിദ്യാര്‍ത്ഥിനി ഹനാനെിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി സഹപാഠികള്‍. ഹനാന്‍ പഠിക്കുന്ന തൊടുപുഴ അല്‍ അസ്ഹര്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ് പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. 

ഹനാനെക്കുറിച്ച് പത്രത്തില്‍ വന്ന വാര്‍ത്ത സത്യമാണെന്നും മൂന്നു ദിവസം മുമ്പ് മാത്രമാണ് ഹനാന്‍ മീന്‍വില്‍പന തുടങ്ങിയതെന്ന വിമര്‍ശനം ശരിയല്ലെന്നും സുഹൃത്തുകളായ അന്‍സിലും അബുവും പറയുന്നു. 

ഹനാനെ തങ്ങള്‍ ഇന്നും ഇന്നലെയും കാണാന്‍ തുടങ്ങിയതല്ലെന്നും കോളജ് തുടക്കം മുതല്‍ അറിയാമെന്നും സുഹൃത്തുകള്‍ പറയുന്നു. പറഞ്ഞുകേട്ടറിവല്ലാതെ വിമര്‍ശിക്കുന്നവര്‍ക്ക് എന്തറിയാമെന്നും അറിയണമെങ്കില്‍ ക്യാമ്പസിലേക്ക് വന്നാല്‍ പറഞ്ഞു തരാമെന്നും സഹപാഠികള്‍ പറയുന്നു. ഈ പ്രചാരണങ്ങളെല്ലാം ആ കുട്ടിയുടെ ജീവിതത്തെ എത്രമാത്രം ബാധിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ എന്നും സഹപാഠികള്‍ ചോദിക്കുന്നു. 

ഹനാന്റെ സഹപാഠികള്‍ പങ്കുവെച്ച വീഡിയോകള്‍ കാണാം: 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന