കേരളം

ആര്‍ത്തലച്ചുപായുന്ന വെള്ളത്തില്‍ വലയില്‍ കുടുങ്ങിയ മീന്‍ കണ്ട് അവര്‍ ഞെട്ടി; ഭൂതത്താന്‍ കെട്ടില്‍ കിട്ടിയത് ഭീമന്‍ കട്‌ല

സമകാലിക മലയാളം ഡെസ്ക്

കോതമംഗലം: ഡാം തുറന്നുവിട്ട് ആര്‍ത്തലച്ചു പായുന്ന വെള്ളത്തില്‍ വീശിയ വലയില്‍ കുടുങ്ങിയ മീന്‍ കണ്ട് അവര്‍ അമ്പരന്നു. പതിനെട്ടു കിലോയുള്ള ഭീമന്‍ കട്‌ല. ഭൂതത്താന്‍കെട്ട് ഡാമിനു താഴെ നിന്നാണ് വീശുവലയില്‍ വമ്പന്‍ മത്സ്യം കുടുങ്ങിയത്.

ഡാം തുറന്നുവിട്ടതോടെ മീന്‍പിടിത്തക്കാര്‍ ഏതാണ്ട് തൊഴില്‍രഹിതര്‍ ആയിരിക്കുകയാണ്. കനത്ത മഴയില്‍ ആര്‍ത്തലച്ചുപായുന്ന വെള്ളത്തില്‍ ആര്‍ക്കും മീന്‍ കിട്ടുന്നില്ല. ഒഴുക്കും കലക്കലും ആയതാണ് കാരണം. വീശുവലയിലും മറ്റു മാര്‍ഗങ്ങളില്‍ മീന്‍ പിടിക്കുന്നവര്‍ക്കും മീന്‍ കിട്ടുന്നത് കുറവാണ്.

കഴിഞ്ഞ ദിവസം ഡാമിനു താഴെ വലയിട്ട ഭൂതത്താന്‍കെട്ട് സ്വദേശി തെക്കുംപുറം ജോര്‍ജിനാണ് ഭീമന്‍ കട്‌ലയെ കിട്ടിയത്. ഡാമില്‍നിന്ന് നേരത്തെയും വമ്പന്‍ മത്സ്യങ്ങളെ കിട്ടിയിട്ടുണ്ട്. എന്തായാലും വറുതിക്കാലത്ത് കിട്ടിയ ഭീമന്‍ മീന്‍ കൗതുകമുണര്‍ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ