കേരളം

സിപിഎം നേതാവ് കെവി സണ്ണി അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിപിഎം മൂലമറ്റം ഏരിയാ സെക്രട്ടറിയും മുന്‍ദേശാഭിമാനി ലേഖകനുമായ കെവി സണ്ണി അന്തരിച്ചു. ലിസി ഹോസ്പിറ്റലില്‍ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മരണവിവരം അറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍മോഹനന്‍ തുടങ്ങി നിരവധി നേതാക്കള്‍ ആശുപത്രിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. 

വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനത്തിലൂടെയാണ് സണ്ണി സജീവരാഷ്ട്രീയ രംഗത്തെത്തിയത്. മലയോരമേഖലയില്‍ കര്‍ഷകതൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തി. അസുഖബാധിതനാണെന്നറിഞ്ഞിട്ടും രാഷ്ട്രീയ രംഗത്ത് സജീവമായി നിലകൊണ്ടു. മഹാരാജാസ് കൊളേജില്‍ ക്യാംപസ് ഫ്രണ്ട് ്പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ അഭിമന്യുകുടുംബ സഹായഫണ്ട് സ്വരൂപിക്കുന്നതിലും സജീവമായി രംഗത്തുണ്ടായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് സണ്ണിയെ എറണാകുളത്തെ ലിസി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച വൈകീട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. 

എന്‍ജിഒ യൂണിയന്‍ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് നീനയാണ് ഭാര്യ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍

'മുത്തച്ഛന്റെ ബെസ്റ്റി'; ആശയ്‌ക്ക് പിറന്നാൾ ആശംസിച്ച് കുഞ്ഞാറ്റ

കെ. അരവിന്ദാക്ഷന്‍ എഴുതിയ കഥ 'ദൈവഭാഷയുടെ ലിപി'