കേരളം

ഹനാന്‍ കേസില്‍ അറസ്റ്റ്; അധിക്ഷേപത്തിന് തുടക്കമിട്ട നുറുദ്ദിനെ പൊലീസ് പിടികൂടി

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ഹനാന്‍ ഹന്നയ്‌ക്കെതിരായ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപങ്ങള്‍ക്ക് തുടക്കമിട്ട യുവാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. വയനാട് സ്വദേശിയായ നൂറുദ്ദിന്‍ ഷെയ്ഖിനെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. 

ഹനാന്റെ വാര്‍ത്ത വന്നതിന് പിന്നാലെ ഹനാന്‍ പറയുന്നത് കള്ളമാണെന്ന് പറഞ്ഞ് നുറുദ്ദിന്‍ ഫേസ്ബുക്ക് ലൈവ് വന്നിരുന്നു. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഹനാന്റെ വാര്‍ത്തയ്ക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നുള്ള ആരോപണം സമൂഹമാധ്യമങ്ങളില്‍ ശക്തമായി ഉയര്‍ന്നിരുന്നു. 

ഇതോടെയാണ് ഹനാനെതിരെ അധിക്ഷേപം ചൊരിഞ്ഞുള്ള പ്രചാരണം നടത്തിയവര്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചത്. ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസ് എടുത്തതോടെ ക്ഷമ ചോദിച്ച് നുറുദ്ദിന്‍ രംഗത്തെത്തിയിരുന്നു. തന്നെ പലരും തെറ്റിദ്ധരിപ്പിച്ചതാണെന്നായിരുന്നു ഇയാളുടെ വിശദീകരണം. ഒരു ഓണ്‍ലൈന്‍ സൈറ്റിലെ റിപ്പോര്‍ട്ടര്‍ തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നാണ് നുറുദ്ദിന്‍ പിന്നെ പറഞ്ഞത്. അരുണ്‍ഗോപി സിനിമയ്ക്ക് വേണ്ടി നടത്തിയ പ്രമോഷനാണ് ഇതെന്നും ഹനാന്റെ കയ്യില്‍ കിടക്കുന്നത് നവരത്‌ന മോതിരമാണെന്നും ഇയാള്‍ തന്നോട് പറഞ്ഞതായും നുറുദ്ദിന്‍ പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത