കേരളം

അഞ്ചുവയസ്സുകാരിക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ ലൈസന്‍സ് നല്‍കിയ പിതാവിന്റെ ലൈസന്‍സ് ആര്‍ടിഒ റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  കൊച്ചി നഗരത്തിലൂടെ അഞ്ച് വയസുകാരി ഇരുചക്ര വാഹനം ഓടിച്ച സംഭവത്തില്‍ സ്‌കൂട്ടര്‍ ഓടിക്കാന്‍ അവസരം നല്‍കിയ പിതാവിന്റെ ലൈസന്‍സ് മോട്ടോര്‍വാഹനവകുപ്പ് റദ്ദാക്കി. പള്ളുരുത്തി സ്വദേശി ഷിബു ഫ്രാന്‍സിനെതിരെയാണ് എറണാകുളം ആര്‍ടിഒയുടെ നടപടി.

ഇടപ്പള്ളി ഭാഗത്തുകൂടി കുടുംബാംങ്ങള്‍ക്കൊപ്പം യാത്രചെയ്യുമ്പോഴാണ് ഷിബു സ്‌കൂട്ടറിന്റെ ഹാന്‍ഡില്‍ അഞ്ചുവയസുകാരിയായ മകള്‍ക്ക് നിയന്ത്രിക്കാനായി കൈമാറിയത്. ഇതുവഴിപോയ മറ്റൊരു വാഹനത്തിലെ യാത്രക്കാരനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അച്ഛന്റെ കൈയില്‍ ഒരു കൈക്കുഞ്ഞും ഇരിക്കുന്നുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 

സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പട്ട മോട്ടോര്‍ വാഹനവകുപ്പ് വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ച് അത് ഷിബുവിന്റേതാണെന്ന് ഉറപ്പിച്ചു.തുടര്‍ന്ന് മട്ടാഞ്ചേരി  ഓഫിസിലേക്ക് വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ച ശേഷം ലൈസന്‍സ് റദ്ദാക്കാന്‍  ആര്‍ടിഒയ്ക്ക് ശുപാര്‍ശ ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ