കേരളം

ഹനാനെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ച ഒരാള്‍ കൂടി പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പഠനത്തിനും ഉപജീവനത്തിനുമായി മീന്‍ വിറ്റ തൊടുപുഴ കോളേജിലെ വിദ്യാര്‍ത്ഥിനി ഹനാനെ സോഷ്യല്‍ മീഡിയ വഴി അധിക്ഷേപിച്ച ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം സ്വദേശി സിയാദിനെയാണ് പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

നേരത്തെ വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖ്, ഗുരുവായൂര്‍ പുന്നയൂര്‍ക്കുളം ചെറായി പൈനാട്ടായില്‍ വിശ്വനാഥന്‍ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. വിദ്യാര്‍ത്ഥിനിക്കെതിരെ ഫേസ്ബുക്കില്‍ അശഌലമായി പോസ്റ്റിട്ടതിനാണ് വിശ്വനാഥനെ ഇന്നലെ തൃശൂര്‍ പൊലീസ് പിടികൂടിയത്. ഇയാളെ പിന്നീട് പാലാരിവട്ടം പൊലീസിന് കൈമാറി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. 

താനറിയാതെ മറ്റാരോ മൊബൈല്‍ ഫോണിലൂടെ ഹനാനെതിരെ പോസ്റ്റിട്ടതെന്നാണ് വിശ്വനാഥന്റെ മൊഴി. വിശ്വനാഥനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഐ.ടി ആക്ടിന് പുറമെ സ്ത്രീത്വത്തെ അപമാനിക്കല്‍, മര്യാദ ലംഘനം, അശ്ലീല പരാമര്‍ശം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഹനാനെ അപമാനിച്ച പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തവരുടെ വിവരങ്ങള്‍ തേടി ഫേസ്ബുക്കിന് സൈബര്‍ സെല്‍ അപേക്ഷ നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍