കേരളം

കനത്ത മഴ; താമരശ്ശേരിയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു 

സമകാലിക മലയാളം ഡെസ്ക്

താമരശ്ശേരി: കനത്ത മഴയെതുടര്‍ന്ന് താമരശ്ശേരി പരപ്പന്‍പൊയിലില്‍ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു. അപകടം സ്‌കൂള്‍ വിട്ടതിന് ശേഷമായതിനാല്‍ വലിയ ദുരന്തം ഒഴിവായി. സ്‌കൂളിന്റെ ഭിത്തിയില്‍ വിള്ളല്‍ വീഴുകയും ഭിത്തി തകര്‍ന്ന് വീഴുകയുമായിരുന്നു.

പ്രദേശത്ത് രാവിലെ മുതല്‍ കനത്ത മഴ തുടര്‍ന്നതിനാല്‍ ഉച്ചഭക്ഷണത്തെതുടര്‍ന്ന് കുട്ടികളെ വീട്ടിലേക്ക് അയച്ചിരുന്നു. വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. ജിഎംഎച്ച്എസിന്റെ കെട്ടിടമാണ് തകര്‍ന്നുവീണത്. കെട്ടിടം തകര്‍ന്നതിനെതുടര്‍ന്ന് സ്‌കൂളിന് നാളെ അവധി പ്രഖ്യാപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ