കേരളം

കാറ്റും മഴയും രണ്ട് ദിവസം കൂടി; മലമ്പുഴ ഇന്ന് തുറക്കും, ഇടുക്കിയിലും ജലനിരപ്പ് ഉയര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും രണ്ട് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡീഷയില്‍ രൂപപ്പെട്ട അന്തരീക്ഷ ചുഴിയാണ് കേരളത്തിലെ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും കാരണം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് സംസ്ഥാനത്ത് ശക്തമായ മഴ ആരംഭിച്ചത്. തെക്കന്‍ ജില്ലകള്‍ക്ക് പുറമേ പാലക്കാടും ഇടുക്കിയിലും ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. 

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നുണ്ട് എങ്കിലും ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതായി കെഎസ്ഇബി അറിയിച്ചു. നീരൊഴുക്ക് ഇനിയും കുറയുകയാണെങ്കില്‍ ഡാം തുറക്കേണ്ടി വരില്ലെന്നാണ് ഇപ്പോഴത്തെ നിഗമനം. ജലനിരപ്പ് 2396  അടിയെത്തുകയാണെങ്കില്‍ അടുത്ത മുന്നറിയിപ്പ്  നല്‍കും. 2397 അടിയിലെത്തിയാല്‍ മാത്രമേ ഷട്ടറുകള്‍ തുറക്കൂവെന്ന് മന്ത്രി എം എം മണിയും വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ 2395.56 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് വര്‍ധിക്കുകയാണെങ്കില്‍ മാത്രം ട്രയല്‍ റണ്‍ നടത്താനാണ് തീരുമാനം. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരുന്നാല്‍ പകല്‍ സമയത്ത് എല്ലാവരെയും അറിയിച്ച് മാത്രമേ ഷട്ടറുകള്‍ തുറക്കൂവെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

പാലക്കാട് ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ മലമ്പുഴ അണക്കെട്ട് ഇന്ന്‌
രാവിലെ പതിനൊന്ന് മണിയോടെ തുറക്കും. ശബരിഗിരി പദ്ധതിയുടെ ഭാഗമായ പത്തനംതിട്ടയിലെ കക്കി ഡാമിലും ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. ജലനിരപ്പ് 980 മീറ്റര്‍ ആയതിനെ തുടര്‍ന്നാണിത്.നിരപ്പ് 980.50 എത്തിയാല്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കുകയും ആനത്തോട് വഴി അധിക വെള്ളം തുറന്ന് വിടുകയും ചെയ്യുമെന്ന് കെ എസ് ഇ ബി അറിയിച്ചു.


നെയ്യാര്‍, അരുവിക്കര, പേപ്പാറ അണക്കെട്ടുകളുടെ ഷട്ടറുകള്‍ നേരത്തെ തുറന്നിരുന്നു. നെയ്യാറിലെ നാലു ഷട്ടറുകള്‍ മൂന്നടി വീതമാണ് ഉയര്‍ത്തിയിട്ടുള്ളത്. അരുവിക്കരയില്‍ ഒന്നര മീറ്ററും പേപ്പാറയില്‍ ഒന്നര സെന്റീമീറ്ററും ഷട്ടര്‍ ഉയര്‍ത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി