കേരളം

കൊല്ലത്ത് കടലാക്രമണം രൂക്ഷം ; തീരദേശ റോഡുകള്‍ തകര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : കനത്ത മഴയില്‍ കൊല്ലത്ത് തീരപ്രദേശത്ത് കടലാക്രമണം രൂക്ഷം. ഇരവിപുരത്ത് തീരദേശ റോഡുകള്‍ തകര്‍ന്നു. തിരുവനന്തപുരത്ത് കനത്ത മഴയില്‍ നെയ്യാര്‍ ഡാം നിറഞ്ഞുകവിഞ്ഞു. ഇതിനെ തുടര്‍ന്ന് ഡാമിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തി. മൂന്ന് അടിയാണ് ഷട്ടറുകല്‍ ഉയര്‍ത്തിയിട്ടുള്ളത്. ഇനിയും കൂടുതല്‍ ഉയര്‍ത്തേണ്ടി വന്നേക്കുമെന്നാണ് അധികതര്‍ സൂചിപ്പിക്കുന്നത്. 

തിരുവനന്തപുരത്ത് പേപ്പാറ, അരുവിക്കര ഡാമുകളുടെയും പത്തനംതിട്ടയില്‍ മൂഴിയാര്‍ ഡാമിന്റെയും ഷട്ടറുകള്‍ തുറന്നു. ആനത്തോട് ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തേണഅടി വരുമെന്ന് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളില്‍ കനത്ത മഴ വ്യാപക നാശമാണ് വിതച്ചത്. ജില്ലയിലെ കിഴക്കന്‍ മേഖലകളായ കള്ളിക്കാട്, കുറ്റിച്ചല്‍, അമ്പൂരി, വെള്ളറട, തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപക കൃഷിനാശമാണ് ഉണ്ടായത്. മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ വീണ് റോഡ് ഗതാഗതവും താറുമാറായി. 

കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു. നാലാഞ്ചിറയിലാണ് അപകടം. നാലാഞ്ചിറ സ്വദേശി ജോര്‍ജ്കുട്ടി ജോണ്‍ (74) ആണ് മരിച്ചത്. രാവിലെ ആറ് മണിയോടെ പാല്‍ വാങ്ങാനായി ഇറങ്ങിയപ്പോഴായിരുന്നു അപകടം. 

കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കനത്ത മഴയും, ഡാമുകല്‍ തുറക്കാനുള്ള സാധ്യതയും മുന്‍നിര്‍ത്തി വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്നത് ഉചിതമായിരിക്കുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി കളക്ടര്‍ക്ക് ഇന്നലെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ കളക്ടര്‍ ഇന്ന് രാവിലെ 7.50 ഓടെയാണ് അവധി പ്രഖ്യാപിച്ചത്. ഏതാനും സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസുകളിലെത്തിയ ശേഷമാണ് അവധി അറിഞ്ഞതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''