കേരളം

ട്രാക്കില്‍ വെള്ളം കയറി, ട്രെയിനുകള്‍ വൈകുന്നു; സംസ്ഥാനത്ത് മഴയ്ക്കു ശമനമായില്ല

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ഇന്നലെ രാത്രി മുതല്‍ ശക്തമായി പെയ്യുന്ന മഴയില്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കില്‍ വെള്ളം കയറി. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകള്‍ അനിശ്ചിതമായി വൈകുകയാണ്.

തിരുവനന്തപുരത്തുനിന്ന് രാവിലെ 11.15ന് പുറപ്പെടേണ്ട കേരള എക്‌സ്പ്രസ് പന്ത്രണ്ടു മണിയായിട്ടും പുറപ്പെട്ടിട്ടില്ല. മറ്റു ട്രെയിനുകളും വൈകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇന്നലെ രാത്രി മുതല്‍ തലസ്ഥാനത്ത് കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. ഇന്ന് ഉച്ചയായിട്ടും മഴയ്ക്കു ശമനമുണ്ടായിട്ടില്ല. കനത്ത മഴയെത്തുടര്‍ന്ന് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു കലക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

മഴ കനത്തതോടെ ജില്ലയിലെ മൂന്ന് അണക്കെട്ടുകള്‍ തുറന്നുവിട്ടു. നെയ്യാര്‍, പേപ്പാറ ഡാമുകളാണ് തുറന്നുവിട്ടത്. 

തിരുവനന്തപുരം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ജില്ലാ ഭരണകൂടം രക്ഷാപ്രവര്‍ത്തനവുമായി രംഗത്തുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല