കേരളം

അണ്ടനും അടകോടനും നേതാവാകുന്ന അവസ്ഥ,പാര്‍ട്ടിക്കും മുന്നണിക്കും കായചികിത്സ നടത്തണം; രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തോല്‍വിയില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. കോണ്‍ഗ്രസ് ജഡാവസ്ഥയിലെന്ന് വീക്ഷണം മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. പാര്‍ട്ടിക്കും യുഡിഎഫ് മുന്നണിക്കും കായചികിത്സ നടത്തേണ്ട സമയമായി. അണ്ടനും അടകോടനും നേതാവാകുന്ന അവസ്ഥയാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍. ഗ്രൂപ്പുതാത്പര്യമാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നത്. പാര്‍ട്ടി പുന:സംഘടന രാമേശ്വരത്തെ ക്ഷൗരം പോലെയാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വമ്പന്‍ പരാജയമാണ് നേരിട്ടത്.യുഡിഎഫ് ശക്തികേന്ദ്രമായിരുന്ന ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് റെക്കോഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചു. ഇതിന് പിന്നാലെ പാര്‍ട്ടിയില്‍ ഒരു വിഭാഗം നേതൃത്വത്തിന് എതിരെ കലാപക്കൊടി ഉയര്‍ത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വി നേരിട്ട് ദിവസങ്ങള്‍ മാത്രം കഴിയും മുന്‍പ് മുഖപത്രവും രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്നത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കും.

ബൂത്ത് തലം മുതല്‍ താഴെത്തട്ടില്‍ പാര്‍ട്ടി നിര്‍ജീവാവസ്ഥയിലാണ്. താഴെത്തട്ടിലുളള പുന:സംഘടനയ്ക്ക് ആര്‍ക്കും താത്പര്യമില്ല. നേതാക്കളുടെ പെട്ടിയെടുക്കുന്നവരെ ഒഴിവാക്കി സല്‍പ്പേരും സുതാര്യജീവിതവുമുളളവരെ നേതാക്കളാക്കാന്‍ നേതൃത്വം തയ്യാറാകണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു. നേതൃത്വം വിപ്ലവവീര്യമുളള യുവാക്കള്‍ക്ക് കൈമാറണമെന്ന ആവശ്യവും വീക്ഷണം മുന്നോട്ടുവെയ്ക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ