കേരളം

കെവിന്‍ വധക്കേസ്: അറസ്റ്റിലായ പൊലീസുകാര്‍ക്ക് ജാമ്യം; കസ്റ്റഡി അപേക്ഷ തള്ളി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കെവിന്‍ വധക്കേസില്‍ അറസ്റ്റിലായ പൊലീസുകാര്‍ക്ക് ജാമ്യം. കൈക്കൂലി കേസില്‍ അറസ്റ്റിലായ എഎസ്‌ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഇരുവരും ഗാന്ധി നഗര്‍ സ്‌റ്റേഷനിലെ പൊലീസുകാരാണ്

ഇരുവരെയും കസ്റ്റഡിയില്‍ വേണമെന്ന് പൊലീസന്റെ അപേക്ഷ കോടതി തള്ളി. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്

കെവിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ രണ്ട് പൊലീസുകാരുടെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റിയിരുന്നു. പൊലീസ് കൈക്കൂലി വാങ്ങിയ കേസ് ചങ്ങനാശേരി ഡിവൈഎസ്പി എസ് ശ്രീകുമാറിനാണ് ചുമതല. നിലവില്‍ കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി ഗിരീല്‍ഷ് പി സാരഥി പരാതിക്കാരനായതിനാലാണ് മാറ്റം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)