കേരളം

മാധ്യമങ്ങള്‍ക്കെതിരെ വീണ്ടും പിണറായി; ഈ സ്ഥിതി ആപത്കരമെന്ന് പിണറായി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കാനുളള ബിജെപി- യുഡിഎഫ് നീക്കം പാളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി അനുകൂല പ്രചാരണം നടത്താന്‍ ചില മാധ്യമങ്ങള്‍ കൂട്ട് നില്‍ക്കുന്നു. ആ കെണിയില്‍ വീണ മാധ്യമങ്ങള്‍ പലതുണ്ടെന്നും ഈ സ്ഥിതി ആപത്കരമാണെന്നും ചാനല്‍ ചര്‍ച്ചകള്‍ ചെങ്ങന്നൂരില്‍ പ്രതിഫലിച്ചില്ലെന്നും പിണറായി പറഞ്ഞു.


ചാനലുകളിലിരുന്നു കോട്ടിട്ട് വിധികല്‍പ്പിക്കുന്നവരല്ല  ജനങ്ങളാണ് ആത്യന്തിക വിധി കര്‍ത്താക്കളെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണെന്ന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പ് വിജയത്തിന് പിന്നാലെ പിണറായി പറഞ്ഞിരുന്നു. വിവാദങ്ങളില്‍ ശ്രദ്ധിക്കാതെ ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ പരിശ്രമിക്കുന്ന സര്‍ക്കാരിന് മുന്നോട്ടുപോകാനുള്ള ഊര്‍ജമാണ് തെരഞ്ഞെടുപ്പ് വിജയമെന്നും പിണറായി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍