കേരളം

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു; പെട്രോളിലും ഡീസലിലും ഒമ്പതുപൈസയുടെ കുറവ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  രാജ്യാന്തര വിപണിയിലെ എണ്ണവിലയിടിവിന്റെ ചുവടുപിടിച്ച് പെട്രോള്‍ , ഡീസല്‍ വിലയില്‍ ഇന്നും കുറവ്. പെട്രോളിനും ഡീസലിനും ഒമ്പത് പൈസ വീതമാണ് കുറഞ്ഞത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 81.35 രൂപയും ഡീസലിന് 73.96 രൂപയുമാണ് വില.

പെട്രോള്‍,ഡീസല്‍ നികുതിയില്‍ നിന്നുള്ള അധിക വരുമാനത്തില്‍ ഒരു ഭാഗം ഉപേക്ഷിക്കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ഒരു രൂപ കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയില്‍ ഇന്ധനവില താഴ്ന്നിട്ടും പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാന്‍ എണ്ണവിതരണ കമ്പനികള്‍ തയ്യാറാകാതിരുന്ന പശ്ചാത്തലത്തിലായിരുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍. തുടര്‍ച്ചയായി പതിനാറുദിവസം വര്‍ധിച്ച് ഇന്ധനവില മുകളിലോട്ട് കുതിക്കുന്ന സമയത്തായിരുന്നു സംസ്ഥാന സര്‍ക്കാര്‍ അധിക നികുതി ഒഴിവാക്കാന്‍ തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി