കേരളം

ചുരിദാറിന്റെ ഷാള്‍ കഴുത്തില്‍ കുരുങ്ങി എട്ട് വയസുകാരന്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

വര്‍ക്കല: ഊഞ്ഞാല്‍ കളിക്കുന്നതിനിടയില്‍ ചുരിദാറിന്റെ ഷാള്‍ കഴുത്തില്‍ കുരുങ്ങി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു.
വര്‍ക്കല രഘുനാഥപുരം കടയില്‍ വീട്ടില്‍ ഷാനവാസിന്റെയും ജെസ്‌നിയുടെയും മകന്‍ സെയ്ദലിയാണ് (8) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് മരിച്ചത്. ശ്രീനിവാസപുരം ഗവ. എല്‍.പി സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് സഹോദരിയുടെ ഷാള്‍ ജനാലയില്‍ കെട്ടി ഊഞ്ഞാല്‍ ആടുന്നതിനിടയിലാണ് അപകടം. ബാലന്‍സ് തെറ്റി ഷാള്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. ഈ സമയത്ത് കുട്ടിയുടെ അമ്മാവനും പതിമ്മൂന്ന് വയസുകാരിയായ മൂത്ത സഹോദരി മസ്താനയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ബഹളം കേട്ട് അമ്മാവന്‍ വന്ന് നോക്കുമ്പോള്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി അബോധാവസ്ഥയില്‍ സെയ്ദലി കിടക്കുകയായിരുന്നു.

കുട്ടിയെ ഉടന്‍തന്നെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നോട്ടുബുക്കുകളും വസ്ത്രങ്ങളും വാങ്ങാന്‍ പുറത്തുപോയതായിരുന്നു. ഒപ്പം പതിനൊന്നുവയസുകാരിയായ സഹോദരി നൈഷാനയെയും കൊണ്ടുപോയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത