കേരളം

വിവാദങ്ങള്‍ അനാവശ്യം, പ്രായമല്ല മാനദണ്ഡം; യുവനേതാക്കള്‍ക്കെതിരെ മുരളീധരന്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാജ്യസഭ സീറ്റിനെ ചൊല്ലി കലാപകൊടി ഉയര്‍ത്തുന്ന യുവനേതൃത്വത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. വിവാദങ്ങള്‍ അനാവശ്യമാണെന്നും പ്രായമല്ല മാനദണ്ഡമെന്നും മുരളീധരന്‍ പറഞ്ഞു. ശക്തമായ നിലപാടെടുക്കാന്‍ പ്രാപ്തിയുള്ള ഒരാള്‍ രാജ്യസഭയില്‍ എത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വി ടി ബല്‍റാം, ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ള യുവ നേതാക്കള്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തി രംഗത്തെത്തിയിരുന്നു. രാജ്യസഭയെ വൃദ്ധസദനമായി കാണരുതെന്നായിരുന്നു ഹൈബിയുടെ വിമര്‍ശനം. മരണം വരെ പാര്‍ലമെന്റിലോ അസംബ്ലിയിലോ വേണമെന്ന് നേര്‍ച്ചയുളളവര്‍ കോണ്‍ഗ്രസിന്റെ ശാപമാണെന്നായിരുന്നു റോജി എം ജോണിന്റെ വിമര്‍ശനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം