കേരളം

പൊലീസ് നീനുവിന്റെ മൊഴിയെടുത്തത് രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ ഒന്നര വരെ; അസമയത്തെ മൊഴിയെടുപ്പ് വിവാദത്തില്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പ്രണയ വിവാഹം ചെയ്തതിന്റെ പേരില്‍ കെവിന്‍ പി ജോസഫ് കൊല്ലപ്പെട്ട കേസില്‍, കെവിന്റെ ഭാര്യ നീനുവിന്റെ മൊഴിയെടുപ്പ് വിവാദത്തില്‍. വെള്ളിയാഴ്ച രാത്രി എട്ടു മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ ഒന്നര വരെയാണ് പൊലീസ് നീനുവിന്റെ മൊഴി രേഖപ്പെടുത്തിയത്. മാധ്യമ ശ്രദ്ധ ഒഴിവാക്കാനാണ് ഇതെന്നു പൊലീസ് പറയുന്നുണ്ടെങ്കിലും അസമയത്തെ മൊഴിയെടുപ്പിനെതിരെ വിമര്‍ശം ശക്തമായി.

വെള്ളിയാഴ്ച രാത്രി എട്ടുമുതല്‍ ശനിയാഴ്ച പുലര്‍ച്ചെ ഒന്നരവരെ കെവിന്റെ നട്ടാശേരിയിലെ വീട്ടിലെത്തിയാണ് പൊലീസ് നീനുവിന്റെ മൊഴി രേഖപ്പെടുത്തിയത്. വീട്ടുകാരുടെ അനുവാദത്തോടെയാണ് ഈ സമയം മൊഴി രേഖപ്പെടുത്തിയതെന്നും മാധ്യമ ശ്രദ്ധ ഒഴിക്കാനാണ് ഇതെന്നും പൊലീസ് പറയുന്നു. 
    
അഞ്ചര മണിക്കൂറിലേറെ നീണ്ട മൊഴിയെടുപ്പില്‍ കെവിനെ തട്ടിക്കൊണ്ടുപോയ ദിവസത്തെ സംഭവങ്ങളാണ് പ്രധാനമായും പൊലീസ് ചോദിച്ചറിഞ്ഞത്. നീനുവിന്റെ ബാല്യകാല്യം മുതലുള്ള കാര്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക അന്തരവും ജാതിയിലെ വ്യത്യാസവുമാണു സ്വന്തം വീട്ടുകാരെ പ്രകോപിപ്പിച്ചതെന്നു 34 പേജുള്ള മൊഴിയില്‍ നീനു പറയുന്നു.

ഇതിനിടെ കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളാകില്ലെന്ന് അന്വേഷണ സംഘത്തലവന്‍ ഐജി വിജയ് സാഖറെ പറഞ്ഞു. പൊലീസുകാര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലി. എന്നാല്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ച ഉണ്ടായിട്ടുണ്ട്. കൊലപാതകത്തിലോ ഗൂഢാലോചനയിലോ പൊലീസുകാര്‍ക്കു പങ്കില്ലെന്നും ഐജി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത