കേരളം

മാസ്‌കും ഗ്ലൗസും അണിഞ്ഞ് എംഎല്‍എ; നിയമസഭയില്‍ ബഹളം; സഭയെ അപഹസിക്കരുതെന്ന് ആരോഗ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിപ്പാ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള മാസ്‌കും ഗ്ലൗസും ധരിച്ച് എംഎല്‍എ നിയമസഭയില്‍. കുറ്റിയാടി എംഎല്‍എ പാറയ്ക്കല്‍ അബ്ദുല്ലയാണ് മാസ്‌കും ഗ്ലൗസും ധരിച്ച് സഭയില്‍ എത്തിയത്. അബ്ദുല്ലയുടെ വരവ് സഭയില്‍ ബഹളത്തിനിടയാക്കി.

ജനങ്ങളുടെ ഭീതി സഭയെ അറിയിക്കാനാണ് ഇത്തരമൊരു മാര്‍ഗം തെരഞ്ഞെടുത്തതെന്ന് പാറയ്ക്കല്‍ അബ്ദുല്ല പറഞ്ഞു. എന്നാല്‍ സഭയെ അപഹസിക്കുന്ന നിലപാടാണ് അംഗം സ്വീകരിച്ചതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ കുറ്റപ്പെടുത്തി.

എംഎല്‍എയുടെ നടപടി അപസാഹ്യമാണ്. നിപ്പ ഉണ്ടെങ്കില്‍ സഭയില്‍ വരാന്‍ പാടില്ലായിരുന്നു. സഭയെ അപഹസിക്കുന്ന നിലപാട് സ്വീകരിക്കരുതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി