കേരളം

മുരളീധരന്റെ ബൂത്തില്‍ ജയിച്ചത് ബിജെപി, കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്ത്; മറുപടിയുമായി കെപിസിസി ജനറല്‍ സെക്രട്ടറി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് മറുപടിയുമായി കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍. മുരളീധരന്റെ വീട് നില്‍ക്കുന്ന കോഴിക്കോട് ബിലാത്തികുളം ബൂത്തില്‍ സമീപകാലത്ത് നടന്ന എല്ലാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പിന്നിലായിരുന്നുവെന്ന് സുബ്രഹ്മണ്യന്‍ ആരോപിച്ചു.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിയാണ് ഇവിടെ വിജയം നേടിയത്. നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തളളപ്പെട്ടു. ചെന്നിത്തലയെ വിമര്‍ശിക്കാനുളള അര്‍ഹത മുരളീധരന് ഇല്ലെന്നും സുബ്രഹ്മണ്യന്‍ വിമര്‍ശിച്ചു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് തോല്‍വിയില്‍ സ്വന്തം ബൂത്തില്‍ താന്‍ ഒരിക്കലും പിന്നോട്ട് പോയിട്ടില്ലെന്ന് ചെന്നിത്തലയെ മുരളീധരന്‍ പരിഹസിച്ചിരുന്നു.ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ ചെന്നിത്തലയുടെ ബൂത്തില്‍ കോണ്‍ഗ്രസ് പുറകോട്ട് പോയ പശ്ചാത്തലത്തിലായിരുന്നു മുരളീധരന്റെ ആക്ഷേപം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി