കേരളം

'ചെത്തുകാരന്റെ മകന്‍ ആ പണിക്ക് പോയാല്‍ മതി മുഖ്യമന്ത്രിയാവാന്‍ വരേണ്ട' പിണറായിക്ക് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ഭീഷണി

സമകാലിക മലയാളം ഡെസ്ക്

ദുബായ്: മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താന്‍ നാട്ടിലേക്ക് വരുന്നതായി പ്രവാസിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ഭീഷണി. ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയാണ് ഭീഷണി. കൃഷ്ണകുമാരന്‍ നായര്‍ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനാണ് ഭീഷണിയുമായി ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയത്. 

നാട്ടിലുണ്ടായിരുന്നപ്പോള്‍ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു താനെന്നും പഴയ കൊലക്കത്തി മൂര്‍ച്ച കൂട്ടി എടുക്കുമെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു. അന്ന് ഇത്തരത്തില്‍ പല പ്രവര്‍ത്തനങ്ങള്‍ക്കും താന്‍ നേതൃത്വം കൊടുത്തിരുന്നതായുള്ള വെളിപ്പെടുത്തലും വീഡിയോയിലുണ്ട്. 

കേരളത്തിന്റെ മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ വിദേശത്തെ രണ്ടുലക്ഷം രൂപ ശമ്പളമുള്ള തൊഴില്‍ രാജിവച്ചാണ് താന്‍ വരുന്നതെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു. വീഡിയോയിലുടനീളം അശ്ലീല ഭാഷയാണ് ഇയാള്‍ ഉപയോഗിക്കുന്നത്. ചെത്തുകാരന്റെ മകന്‍ ആ പണിക്ക് പോയാല്‍ മതി മുഖ്യമന്ത്രിയാവാന്‍ വരേണ്ട. എന്ന് ജാതീയമായ ആക്ഷേപവും ഇയാള്‍ മുഖ്യമന്ത്രിക്കെതിരെ ഉയര്‍ത്തുന്നു. മന്ത്രി എം എം മണിയെ കരിങ്കുരങ്ങെന്നാണ് ഇയാള്‍ ആക്ഷേപിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍