കേരളം

ബുധനാഴ്ച മുതൽ കാലവർഷം ശക്തമാകും; ഒൻപതാം തിയതി വരെ കനത്ത മഴയ്ക്ക് സാധ്യത

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അടുത്ത ദിവസം മുതൽ സംസ്ഥാനത്ത് കാലവർഷം കനക്കും. ബുധനാഴ്ച മുതൽ കാലവർഷം കൂടുതൽ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. ഈ മാസം ഒമ്പതുവരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കാറ്റിന് ശക്തികൂടും. കടലും പ്രക്ഷുബ്ധമാകും. കേരളതീരത്തും ലക്ഷദ്വീപിലും മണിക്കൂറിൽ 45 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എട്ടാം തീയതിയോടെ ബംഗാൾ ഉൾക്കടലിൽ പശ്ചിമബംഗാൾ തീരത്തിന് സമീപം ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ കെ. സന്തോഷ് അറിയിച്ചു. ന്യൂനമർദത്തിന്റെ ഫലമായി തുടർന്നുള്ള ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.

കേരളത്തിൽ കാലവർഷം തുടക്കത്തിൽ മന്ദഗതിയിലാണ്. 20.35 ശതമാനം കുറവ് മഴയാണ് ഇതുവരെ രേഖപ്പെടുത്തിയത്. 58.3 മില്ലീമീറ്റർ മഴ കിട്ടേണ്ട സ്ഥാനത്ത് 46.43 മില്ലീമീറ്റർ മാത്രമാണ് പെയ്തത്. കാലവർഷം ശക്തിയാകുന്നതോടെ ഈ കുറവ് പരിഹരിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി