കേരളം

മറക്കാതിരിക്കാം; ലിനിക്ക് ആദരം അര്‍പ്പിച്ച് ലോകാരോഗ്യ സംഘടന

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിപ്പാ വൈറസ് ബാധിച്ചയാളെ പരിചരിക്കുന്നതിനിടെ വൈറസ് ബാധയേറ്റു മരണത്തിനു കീഴടങ്ങിയ മലയാളി നഴ്‌സ് ലിനിയെ അനുസ്മരിച്ച് ലോകാരോഗ്യ സംഘടന. സംഘടനയുടെ ഹെല്‍ത്ത് വര്‍ക്ക്‌ഫോഴ്‌സ് ഡയറക്ടര്‍ ജിം ക്യാംബെല്‍ ആണ് ലിനിയെ അനുസ്മരിച്ച് ട്വീറ്റ് ചെയ്തത്.

ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച റസാന്‍ അല്‍ നജ്ജാറിനെയും ലൈബീരിയയില്‍ എബോളയ്‌ക്കെതിരായ പോരാട്ടത്തില്‍ മരിച്ച സലോം കര്‍വ എന്ന നഴ്‌സിനെയും ലിനിക്കൊപ്പം അദ്ദേഹം അനുസ്മരിച്ചു. അവരെ മറക്കാതിരിക്കാം എന്നുകുറിച്ചുകൊണ്ടാണ് മൂന്നു പേരുടെയും ചിത്രങ്ങള്‍ സഹിതം കാംപ്‌ബെല്‍ ട്വീറ്റ് ചെയ്തത്.

സമീപ ദിവസങ്ങളില്‍ കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് ബാധ രാജ്യാന്തര തലത്തില്‍ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇതിനൊപ്പം തന്നെ നിപ്പയ്‌ക്കെതിരെ കേരളം തീര്‍ത്ത പ്രതിരോധവും ശ്രദ്ധ നേടി. നിപ്പയെ പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ലിനിക്ക് ലോകപ്രശസ്ത വാരികയായ ദി ഇക്കണോമിസ്റ്റ് പുതിയ ലക്കത്തില്‍ ആദരമര്‍പ്പിച്ചിരുന്നു. മരണക്കിടക്കയില്‍ നിന്ന് ഭര്‍ത്താവ് സജീഷിന് എഴുതിയ വികാരനിര്‍ഭരമായ കത്തുള്‍പ്പെടെയായിരുന്നു ഇക്കണോമിസ്റ്റിലെ ഓര്‍മക്കുറിപ്പ്. ദേശീയതലത്തില്‍ നേരത്തെ ലിനിയുടെ കുറിപ്പ് വാര്‍ത്തയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍