കേരളം

രാജ്യസഭാ സീറ്റില്‍ കേരള കോണ്‍ഗ്രസിനും അവകാശം; പികെ കുഞ്ഞാലിക്കുട്ടി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളില്‍ യുഡിഎഫിന് വിജയ സാധ്യതയുള്ള ഒന്നില്‍ കേരള കോണ്‍ഗ്രസിനും അവകാശമുണ്ടെന്ന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് എത്തുന്നപക്ഷം അവരോടു കൂടി ആലോചിച്ചിട്ടു വേണം രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരള കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശനം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിക്കു പോവും മുമ്പായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. രാജ്യസഭാ സീറ്റില്‍ കേരള കോണ്‍ഗ്രസിനും അവകാശമുണ്ട്.അവരോടു കൂടി ആലോചിക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഡല്‍ഹിക്കു പോവുന്നത്. ഹൈക്കമാന്‍ഡിനെ കാണുമോയെന്ന ചോദ്യത്തിന് അക്കാര്യങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളാണ് തീരുമാനിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശനം ചര്‍ച്ച ചെയ്യാനാണ് ഹൈക്കമാന്‍ഡിനെ കാണുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ അറിയിച്ചു. ഹൈക്കമാന്‍ഡ് ആണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കകയെന്നും ഹസന്‍ പറഞ്ഞു.

്അതിനിടെ കേരള കോണ്‍ഗ്രസ് നേതാവ് ജോസ്് കെ മാണിയും നാളെ ഡല്‍ഹിയില്‍ എത്തുന്നുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ജോസ് കെ മാണി ചര്‍ച്ച നടത്തുമെന്നാണ് സൂചനകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്