കേരളം

ഇനി മഷിപ്പേന മാത്രം മതി, സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി മഷിപ്പേന മാത്രം. ഹരിത പ്രോട്ടോക്കോള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദേശം എത്തിയിരിക്കുന്നത്. 

സര്‍ക്കാര്‍ ഓഫീസുകളില്‍ മഷിപ്പേന മാത്രമേ ഉപയോഗിക്കാവു എന്ന നിര്‍ദേശം വന്നതിന് പുറമെ ചായ കുടിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാമായി സ്റ്റീല്‍, ചില്ല് പ്ലേറ്റുകളും കപ്പുകളും മാത്രമേ ഇനി ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളു. ഇതോടെ ഡിസ്‌പോസബിള്‍ കപ്പ്, പ്ലേറ്റ്, സ്‌ട്രോ, ഗ്ലാസ്, സ്പൂണ്‍, പ്ലാസ്റ്റിക് ബോട്ടില്‍, ടിഫിന്‍ ബോക്‌സ് എന്നിവയാണ് പടിക്ക് പുറത്താകുന്നത്. 

എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്വം എന്ന സന്ദേശവുമായി ഹരിത മിഷനാണ് പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നത്. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കൂ, മാലിന്യം കുറയ്ക്കു എന്ന വ്യക്തമാക്കി പ്രത്യേക നിര്‍ദേശങ്ങളും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നല്‍കി കഴിഞ്ഞു. സ്ഥാപന മേധാവികള്‍ക്കാണ് ഇതിന്റെ ചുമതല നല്‍കിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍