കേരളം

വിട്ടുവീഴ്ചയെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല; എതിര്‍പ്പുമായി ശബരിനാഥ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാനുള്ള കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തിപ്പെടുന്നു. കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ ശബരിനാഥ് എംഎല്‍എ രംഗത്തെത്തി. സീറ്റ് വിട്ടുകൊടുക്കാനുള്ള തീരുമാനത്തില്‍ വിട്ടുവീഴ്ചയെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയുകയില്ലെന്ന്് ശബരി ഫെയ്‌സ്ബുക്കില്‍ കുറിച്ചു

രാജ്യസഭയില്‍ ഇന്ന് കോണ്‍ഗ്രസ്സിന് 51സീറ്റും ബിജെപിക്ക് 69 സീറ്റുമാണുള്ളത്. ഈ അവസരത്തില്‍ രാഷ്ട്രീയപരമായും ആശയപരമായും ബിജെപിയെ പാര്‍ലമെന്റില്‍ പ്രതിരോധിക്കേണ്ട വലിയൊരു ഉത്തരവാദിത്വമാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് എന്ന ദേശീയപ്രസ്ഥാനത്തിനുള്ളത്. ഇതിനു പ്രാപ്തിയുള്ള ഒരു കോണ്‍ഗ്രസ്സ് ശബ്ദമാണ് രാജ്യസഭയിലേക്ക് കേരളത്തില്‍ നിന്ന് നമ്മള്‍ തിരഞ്ഞെടുക്കേണ്ടതെന്നും ശബരി പറഞ്ഞു.

കോണ്‍ഗ്രസിന്റെ സമീപനത്തിനെതിരെ മുതിര്‍ന്ന നേതാക്കളായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെസി ജോസഫ് തുടങ്ങി നിരവധി പേര്‍ രംഗത്തെത്തിയുട്ടുണ്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു