കേരളം

അമ്മയുടെ പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ചലചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ  പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.കെ.ബി ഗണേഷ് കുമാറും മുകേഷുമാണ് വൈസ് പ്രസിഡന്റുമാര്‍. ഇടവേള ബാബുവും സിദ്ദിഖുമാണ് ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞടുക്കപ്പെട്ടു. ജഗദീഷാണ് ട്രഷററര്‍. അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി ഇതിന് അംഗീകാരം നല്‍കും

17 വര്‍ഷമായി അമ്മ പ്രസിഡന്റ് സ്ഥാനത്തുള്ള ഇന്നസെന്റ് ഒഴിയുന്നതോടെ ഇതേ സ്ഥാനത്തേക്ക് ആരു വരുമെന്ന ചര്‍ച്ചകള്‍ കുറച്ചു ദിവസങ്ങളായി സജീവമായിരുന്നു. എല്ലാ തലമുറയിലുംപെട്ട താരങ്ങള്‍ക്കിടയിലുള്ള പൊതുസ്വീകാര്യതയാണ് മോഹന്‍ലാലിനെ ഈ സ്ഥാനത്തേക്ക് കൊണ്ടു വരാന്‍ ഇടയാക്കിയത്

ഇപ്പോള്‍ ഓസ്‌ട്രേലിയയിലുള്ള മോഹന്‍ലാല്‍ ജനറല്‍ ബോഡി യോഗത്തിനു മുമ്പായി നാട്ടില്‍ തിരിച്ചെത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി