കേരളം

സംസ്ഥാനത്ത് കനത്ത മഴ; തെങ്ങ് വീണ് വീട്ടമ്മ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  സംസ്ഥാനത്ത കനത്ത മഴ തുടരുന്നു. വടക്കന്‍ കേരളത്തിലും ഹൈറേഞ്ച് മേഖലയിലുമാണ് ശക്തമായ മഴതുടരുന്നത്. വ്യാപകമായ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

കനത്ത മഴയിലും കാറ്റിലും തെങ്ങ് കടപുഴകി വീണ് ചാലിയം കപ്പലങ്ങാടി കുരിക്കല്‍ക്കണ്ടി ഖദീജ മരിച്ചു. കണ്ടറം പള്ളിക്ക് സമീപം ഇന്ന് ഉച്ചയോടെയാണ് സംഭവം. ജില്ലയില്‍ പലയിടത്തും മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ബന്ധവും താറുമാറായിരിക്കുകയാണ്. 

ഇടുക്കി ജില്ലയില്‍ മഴ കനത്തതിനെ തുടര്‍ന്ന് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. രാത്രി യാത്ര ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്. കല്ലാര്‍കുറ്റി ഡാം എത് സമയവും തുറന്ന് വിടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

സിഇഒ ആവണോ, ഇന്ത്യയില്‍നിന്നാവണം; കമ്പനികളുടെ തലപ്പത്ത് പത്തു ശതമാനം ഇന്ത്യക്കാരെന്ന് യുഎസ് സ്ഥാനപതി

ഇരിക്കുന്നതിനിടെ ഹെലികോപ്റ്ററിനുള്ളില്‍ വീണ് മമതാ ബാനര്‍ജിക്ക് പരിക്ക്; വിഡിയോ

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

സെമസ്റ്റര്‍ സംവിധാനം ഇല്ല, വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്ഇ