കേരളം

എടപ്പാള്‍ തീയേറ്റര്‍ പീഡനം: പൊലീസിന് വീഴ്ചയുണ്ടായെന്ന് ക്രൈംബ്രാഞ്ച്; തീയേറ്റര്‍ ഉടമയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ പോലീസിന് വീഴ്ചയുണ്ടായെന്ന് ക്രൈംബ്രാഞ്ച്.  ആദ്യം അന്വേഷിച്ച സംഘത്തിന് കേസന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്നാണ്  ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കേസില്‍ തീയേറ്റര്‍ ഉടമയുടെയും മൂന്ന് ജീവനക്കാരുടെയും മൊഴി  ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തി. 

കേസില്‍ പീഡന വിവരം ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ച തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത് വിവാദമായ സാഹചര്യത്തിലാണ്  ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. എസ്.പി. സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി സന്തേഷ് ഉല്ലാസ് കുമാറിനാണ് അന്വേഷണ ചുമതല. കേസിലെ നാലുസാക്ഷികളും പെരിന്തല്‍മണ്ണ കോടതിയില്‍ നല്‍കിയ മൊഴികളും പോലീസ് ശേഖരിച്ചു. 

തുടക്കത്തില്‍ ചങ്ങരംകുളം പോലീസിന് സംഭവിച്ച വീഴ്ചകള്‍ക്ക് പുറമെ അന്വേഷണത്തിലെ വീഴ്ചകളും വിവാദത്തിലായിരുന്നു. കേസിലെ പ്രധാന സാക്ഷികളെ പ്രതിപ്പട്ടികയില്‍ പെടുത്തിയതും വിവാദത്തിന് കാരണമായി. ഈ വീഴ്ചകളൊക്കെ പരിഹരിക്കാനാണ് െ്രെകംബ്രാഞ്ചിനെ കേസിന്റെ അന്വേഷണം ഏല്‍പ്പിച്ചത്.ആദ്യ അന്വേഷണ സംഘത്തിന് മേല്‍നോട്ടം നല്‍കിയ ഡിവൈഎസ്പി ഷാജി വര്‍ഗീസില്‍ നിന്നും െ്രെകംബ്രാഞ്ച് സംഘം വിവരങ്ങള്‍ ശേഖരിച്ചു. തീയേറ്റര്‍ പീഡനക്കേസും അതിലെ പോലീസ് വീഴ്ചയും ഒരേസമയം രണ്ട് ഡിവൈഎസ്പിമാര്‍ രണ്ട് വ്യത്യസ്ത അന്വേഷണം നടത്തിയിട്ടും ഇക്കാര്യം ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുകയോ നിയമോപദേശം ചെയ്യുകയോ ചെയ്തില്ലെന്നും െ്രെകംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ