കേരളം

ജോസ് കെ.മാണി ലോക്‌സഭ അംഗത്വം രാജിവെയ്ക്കുന്നത് അപകടമാണെന്ന് കെ മുരളിധരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാജ്യസഭ അംഗമാവാന്‍  ജോസ് കെ.മാണി ലോക്‌സഭ അംഗത്വം രാജിവെയ്ക്കുന്നത് അപകടമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളധീരന്‍. രാജ്യസഭയിേലക്ക് അയക്കുന്നത് അവരുടെ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെങ്കിലും അപകടം മുന്നില്‍ കാണണമെന്ന് മുരളീധരന്‍ പറഞ്ഞു. 

ഒരു വര്‍ഷത്തിനുള്ളില്‍ ലോക്‌സഭ അംഗത്വം രാജിവെച്ചാല്‍ തിരഞ്ഞെടുപ്പ് നടത്തിക്കൂടെന്നില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിചാരിച്ചാല്‍ കോട്ടത്ത് തിരഞ്ഞെടുപ്പ് നടത്താമെന്നും അത് അപകടമാണെന്നും  മുരളീധരന്‍ പറഞ്ഞു. അതേസമയം മാണിക്ക് സീറ്റ് നല്‍കിയതിന് ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്നും കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു. 

ചര്‍ച്ചക്കായി ഡല്‍ഹിയില്‍ പോയ മൂന്ന് നേതാക്കള്‍ക്കും രാജ്യസഭ സീറ്റ് പാര്‍ട്ടിക്ക് നഷ്ടമായതില്‍ ഉത്തരവാദിത്വം ഉണ്ട്. പ്രവര്‍ത്തകരുടെ വികാരത്തെ അച്ചക്കവുമായി കൂട്ടികെട്ടേണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?