കേരളം

വരാപ്പുഴ കസ്റ്റഡി മരണം; എ.വി.ജോര്‍ജിന്റെ കാര്യത്തില്‍ നിയമോപദേശം നല്‍കാതെ ഡിജിപി, അന്വേഷണം വഴിമുട്ടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി കൊലപാതകത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിയമോപദേശം നല്‍കാത്തതിനെ തുടര്‍ന്ന് അന്വേഷണം വഴി മുട്ടുന്നു. മുന്‍ എസ്പി എ.വി.ജോര്‍ജിനെതിരെ സ്വീകരിക്കേണ്ട നിയമ നടപടികളുമായി ബന്ധപ്പെട്ടാണ് അന്വേഷണ സംഘം നിയമോപദേശം തേടിയിരുന്നത്. 

കഴിഞ്ഞ മാസം പതിനേഴിനായിരുന്നു അന്വേഷണ സംഘം നിയമോപദേശം തേടിയിരുന്നത്. എസ്പി എ.വി.ജോര്‍ജിനെ രണ്ട് വട്ടം ചോദ്യം ചെയ്യലിന് വിധേയമാക്കിയതിന് ശേഷമായിരുന്നു അന്വേഷണ സംഘം നിയമോപദേശം തേടിയത്. 

ഈ മാസം പതിമൂന്നാം തിയതി കേസ് കോടതിയുടെ പരിഗണനയ്ക്ക് വരാനിരിക്കെയാണ് അന്വേഷണം വഴിമുട്ടി നില്‍ക്കുന്നത്. രണ്ടാം വട്ടം ചോദ്യം ചെയ്തപ്പോള്‍, വരാപ്പുഴയില്‍ ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഡിവൈഎസ്പി തന്നെ ധരിപ്പിച്ചെന്ന് വ്യക്തമാക്കുന്ന തെളിവുകളായിരുന്നു എ.വി.ജോര്‍ജ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കിയത്. ഇതോടെയാണ് എ.വി.ജോര്‍ജിനെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുന്നതില്‍ ഉള്‍പ്പെടെ നിയമോപദേശം അന്വേഷണ സംഘം തേടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍