കേരളം

സമദൂരമെല്ലാം പഴയ കാര്യം, ഇനി ലക്ഷ്യം യുഡിഎഫിനെ ശക്തിപ്പെടുത്തല്‍; സുധീരന് മാണിയുടെ മറുപടി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കെ.എം.മാണിയുടേത് ചാഞ്ചാട്ട രാഷ്ട്രീയമാണെന്ന് വി.എം.സുധീരന്റെ വിമര്‍ശനത്തിന് മറുപടിയുമായി കെ.എം.മാണി. തന്റെ നിലപാടുകള്‍ സുധീരന്‍ വിലയിരുത്തട്ടേയെന്ന് മാണി പറഞ്ഞു. 

സമദൂര നിലപാട് യുഡിഎഫിന് പുറത്ത് നിന്നപ്പോഴെടുത്തതാണ്. അത് പഴയകാര്യമാണ്. യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് ഇനി ലക്ഷ്യമെന്നും സമദൂര നിലപാട് വ്യക്തമാക്കണം എന്ന വി.എം.സുധീരന്റെ ആവശ്യത്തിന് മറുപടിയായി കെ.എം.മാണി പറഞ്ഞു. 

രാജ്യസഭാ സീറ്റ് സ്വന്തമാക്കിയ കേരള കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു വി.എം.സുധീരന്‍ ഉന്നയിച്ചത്. ചാഞ്ചാട്ട രാഷ്ട്രീയമാണ് മാണിയുടേത് എന്ന് പറഞ്ഞ സുധീരന്‍, ബിജെപിയുമായും സിപിഎമ്മുമായും യുഡിഎഫുമായും മാണി ഒരേസമയം വിലപേശല്‍ നടത്തിയതും ചൂണ്ടിക്കാട്ടി. 

വിശ്വാസ്യത നഷ്ടപ്പെട്ട മാണിയെ ഇനി എങ്ങിനെ വിശ്വസിക്കുമെന്ന ചോദ്യവും സുധീരന്‍ ഉന്നയിച്ചിരുന്നു. ജനങ്ങളെ നേരിടാന്‍ പേടിച്ചാണ് സമ്മര്‍ദ്ദത്തിലൂടെ കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് തട്ടിയെടുത്ത് ജോസ്.കെ.മാണി മത്സരിക്കുന്നതെന്നും സുധീരന്‍ ആരോപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു