കേരളം

പിന്നില്‍ നിന്ന് കുത്തിയതിന്റെ വേദന മാണി മറന്നോ: കോടിയേരി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളാ കോണ്‍ഗ്രസ് നേതാവ് കെഎം മാണി യുഡിഎഫിലേക്ക് പോയത് പിന്നില്‍ കുത്തിയതിന്റെ വേദന മറന്നാണോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇനിയൊരിക്കലും കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും പാര്‍ലമെന്റില്‍ എത്തില്ലെന്ന ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ജോസ് കെ മാണി രാജ്യസഭാ സ്ഥാനാര്‍ത്ഥിയായതെന്നും കോടിയേരി പറഞ്ഞു.

കോട്ടയത്ത് ഉപതെരഞ്ഞടുപ്പ് നടത്താന്‍ യുഡിഎഫ്  തയ്യാറാണോയെന്നും കോടിയേരി ചേദിച്ചു.യുഡിഎഫ് വിട്ടതുമുതല്‍ മാണിയെ തലോടിക്കൊണ്ടിരുന്ന സിപിഎം ഇടവേളയ്ക്കുശേഷമാണ് വിമര്‍ശനവുമായി രംഗത്തെത്തുന്നത്. 

രാജ്യസഭാതിരഞ്ഞെടുപ്പ് സംസ്ഥാനത്ത് ഉയര്‍ത്തിവിട്ട രാഷ്ട്രീയകോലാഹലങ്ങള്‍ക്കിടെ മൂന്നു സ്ഥാനാര്‍ഥികളും ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഇടതുമുന്നണിക്കായി എളമരം കരീമും ബിനോയ് വിശ്വവും കേരളാ കോണ്‍ഗ്രസ് എമ്മിനായി ജോസ്.കെ.മാണിയുമാണ് പത്രിക സമര്‍പ്പിച്ചത്. നാലാമത് ഒരു സ്ഥാനാര്‍ഥി മത്സരരംഗത്ത് എത്തിയില്ലെങ്കില്‍ ബുധനാഴ്ച മൂവരേയും വിജയികളായി പ്രഖ്യാപിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ